camp-specialyabled

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ഗുണഭോക്താകൾക്കുള്ള ഉപകരണ വിതരണത്തിന്റെ പരിശോധന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷയായി.
2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 2,50,000 രൂപ വകയിരുത്തിയാണ് ഭിന്നശേഷി ഉപകരണങ്ങൾ നൽകുന്നത്.
60 ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സി.ഹരിദാസൻ, എം.കെ.പ്രദീപ്, ഡോ.കെ മനോജ്, പി.ജാസ്, പി.ചിത്രഭാസ്‌കർ എന്നിവർ സംസാരിച്ചു.