ranjith-anusmaranam

പാലക്കാട്: രഞ്ജിത് ശ്രീനിവാസന്റെ ബലിദാന ദിനത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചന ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഷണ്മുഖൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സുരേഷ് (കണ്ണൻ), എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സുരേഷ്ബാബു യാക്കര, ഗോപി യാക്കര, വി.അപ്പുക്കുട്ടൻ, പ്രദീപ്, ശ്രീജിത്ത് പങ്കെടുത്തു. ഏരിയ, പഞ്ചായത്ത് തലങ്ങളിൽ പുഷ്പാർച്ചനയും മണ്ഡലം തലങ്ങളിൽ സേവന പരിപാടികളും നടത്തി.