
നെല്ലിയാമ്പതി: നെല്ലിയാമ്പതി - നെന്മാറ റോഡിൽ ഇരുവശങ്ങളിലുമായി പാഴ്‌ച്ചെടികളും വള്ളിച്ചെടികളും വളർന്ന് എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ പതിവാകുന്നു. പലതവണ വകുപ്പ് അധികാരികൾക്ക് പരാതിപ്പെട്ടിട്ടും അവർ ചെവികൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികൾ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് യാത്ര ദുരിതമായിരിക്കുന്നു.
കൂടാതെ പാതയുടെ മുകൾവശത്തു നിന്ന് പാതയിലേക്ക് താഴ്ന്ന് കിടക്കുന്ന പാഴ്‌ച്ചെടികളുടെയും മുൾച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും മറ്റും ശരീരത്തിൽ തട്ടി പരിക്കേൽക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.