differently-abled

പാലക്കാട്: കേരളശേരി ഗ്രാമപഞ്ചായത്തിൽ നടത്തിയ ഭിന്നശേഷി കലാകായിക മേള ജില്ലാ പഞ്ചായത്തംഗം എ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളിലായി നിരവധി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ അദ്ധ്യക്ഷയായി. സി.ഡി.പി.ഒ ആർ.രമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ, ഒ.കെ.രാമചന്ദ്രൻ, ബി.നന്ദിനി, എം.നസീമ, ബി.ഷാജിത, എം.രമ, ടി.ഷീല, രമ തുടങ്ങിയവർ പങ്കെടുത്തു.