pravasi-congress

മണ്ണാർക്കാട്: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം മണ്ണാർക്കാട് കോൺഗ്രസ് ഓഫീസിൽ നടന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സക്കീർ തയ്യിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി മാനു വട്ടോളി, ജില്ലാ ജന.സെക്രട്ടറി സെയ്തലവി പട്ടാമ്പി, വൈസ് പ്രസിഡന്റ് റജീബ്, മുൻസംസ്ഥാന എക്സിക്യുട്ടീവ് അംഗം കുഞ്ഞേനു, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി.കെ.ഇപ്പു, മജീദ് കൊപ്പം, മാളിയേക്കൽ ബാവ, ഇസ്മായിൽ ഷൊർണൂർ, ഷാജൻ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയാത്ത 60 വയസ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.