
വടക്കഞ്ചേരി: കുതിരാനിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുൻ ചക്രം ഊരി തെറിച്ച് അപകടം. വടക്കഞ്ചേരി സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരുക്ക്. വടക്കഞ്ചേരി ആമക്കുളം കൊച്ച് വീട്ടിൽ സുരേഷ് (54) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത് വടക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ടയർ ഊരി തെറിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ പോയിരുന്ന കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് തൃശൂർ ദിശയിലെ തുരങ്കത്തിനുള്ളിൽ ഗതാഗതക്കുരുക്ക് അര മണിക്കൂറോളം രൂപപ്പെട്ടു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് ഇന്നലെ രണ്ടാമത്തെ അപകടമാണ് ഉണ്ടായത്. ഡിവൈഡറുകൾ കാറ്റത്ത് തെറിച്ച് വീണ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക് പറ്റിയിരുന്നു.