
കൊല്ലങ്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എ.വൈ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.രാജൻ ഉദ്ഘാടനം ചെയ്തു. എ.വൈ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കുട്ടൻ മണലാടി അദ്ധ്യക്ഷനായി. എ.വി.രാജൻ, ജില്ലാ സെക്രട്ടറി കെ.ഷിനാഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കൃഷ്ണൻ, ബഷീർ നെന്മാറ, കാജാ ഹുസൈൻ, അനിൽ, ശെൽവൻ നേതൃത്വം നൽകി.