
കുഴൽമന്ദം: കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും സി.പി.എം പ്രവർത്തകരും ചേർന്ന് നടത്തുന്ന നരനായാട്ടിനെതിരെ കുഴൽമന്ദം, തേങ്കുറുശി, കുനിശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കുഴൽമന്ദം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. സി.പ്രേംനവാസ്, എസ്.കൃഷ്ണദാസ്, കെ.എം.ഫെബിൻ, എസ്.രാമകൃഷ്ണൻ, വി.പി.എം.മുസ്തഫ, മിനി നാരായണൻ, കെ.ഉഷ, കെ.കാജാഹൂസൈൻ, കെ.വി.ഉണ്ണികുമാരൻ, യു.ഹസൻ, എ.ജാഫർ, കെ.എസ്.ജീജോ എന്നിവർ സംസാരിച്ചു. പ്രവർത്തകരെ സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.