
ചെർപ്പുളശേരി: നവകേരള സദസ് യാത്രയിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ ട്രഷറിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.അക്ബറലി അദ്ധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം പി.സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി.സുബീഷ്, ഷമീർ ഇറക്കിങ്ങൽ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ശ്രീലജ വാഴക്കുന്ന്, ഷീജ അശോകൻ, കെ.രജനിയമ്മ, ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് പി.പി.വിനോദ് കുമാർ, വിനോദ് കളത്തൊടി, മണ്ഡലം പ്രസിഡന്റുമാരായ കെ.എം.കെ.ബാബു, പി.പ്രകാശൻ, മൂസ പേങ്ങാട്ടിരി, ഹംസ വരമംഗലത്ത്, ഇന്ദു നാരായണൻ, അനീഷ് മുടിക്കുന്നൻ പങ്കെടുത്തു.