
ചെർപ്പുളശേരി: ക്രിസ്മസ്- ന്യൂഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സമീറും സംഘവും നടത്തിയ റെയ്ഡിൽ കീഴൂർ മലയിലെ വൻ വാറ്റ് കേന്ദ്രം നശിപ്പിച്ചു. 220 ലിറ്ററിന്റെ രണ്ട് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 400 ലിറ്ററോളം ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ച വാഷാണ് നശിപ്പിച്ചത്. റെയ്ഡിൽ എക്‌സൈസ് റേഞ്ച് പി.ഒ.മാരായ മോഹൻകുമാർ, ജയദേവൻ ഉണ്ണി, ഷാജികുമാർ, സി.ഇ.ഒ സബിത പങ്കെടുത്തു. റേഞ്ച് പരിധിയിൽ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.