congress-kongad

പാലക്കാട്: കോങ്ങാട്, കാരാകൂർശി, കേരളശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കോങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായിക്കെതിരെ തെരുവിൽ ശബ്ദമുയർത്തി പ്രതിഷേധിക്കുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന പൊലീസ്, ഡി.വൈ.എഫ്.ഐ ഗുണ്ടാ സംഘങ്ങളെ നിലക്കു നിർത്തിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു
ഡി.സി.സി സെക്രട്ടറി സി.അച്ചുതൻ ഉദ്ഘാടനം ചെയ്തു. സി.എൻ.ശിവദാസൻ, കെ.എസ്.സുന്ദരേശൻ, പി.ഹിലാൽ, കെ.എസ്. നരസിംഗ്, ടി.യു മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശോഭാ വാസുദേവൻ, പി.എം.മാണിക്കൻ, പി.സജ്വാൻ, ഹരികൃഷ്ണൻ, സി.എ.കൃഷ്ണകുമാർ, പി.ഹരിഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.