
നെന്മാറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. സർക്കാരിന്റെ പൊലീസ് നയത്തിലും പക്ഷപാതത്തിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് ചക്രായി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി.സി.സുനിൽ ഉദ്ഘാടനം ചെയ്തു. കെ.ഐ. അബ്ബാസ്, കെ.ആർ.പത്മകുമാർ, പ്രബിത ജയൻ, ആർ.സുരേഷ്, പി.എസ്.രാമനാഥൻ, കെ.പി.ജോഷി, എസ്.ഹനീഫ എന്നിവർ നേതൃത്വം നൽകി.