
പാലക്കാട്: നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിലേക്ക്
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വനിതാ പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചത് പാലക്കാട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വൈകീട്ട് ആറിന് ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് സുൽത്താൻ പേട്ട ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.