jute-bag-training

പാലക്കാട്: ജൻ ശിക്ഷൺ സംസ്ഥാൻ, പീപ്പിൾ ഫൗണ്ടേഷൻ, സ്റ്റെപ് എന്നിവയുമായി സഹകരിച്ച് മേപ്പറമ്പ് എം.എ.കെ കോളനിയിൽ വനിതകൾക്കായി ജ്യൂട്ട് ബാഗ് ആൻഡ് ക്രാഫ്റ്റ് നിർമ്മാണ പരിശീലന പരിപാടി ആരംഭിച്ചു. പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടർ സിജു മാത്യു അദ്ധ്യക്ഷനായി. സ്‌റ്റെപ് കോർഡിനേറ്റർ രഹന, നഗരസഭ കൗൺസിലർ സുലൈമാൻ, പീപ്പിൾ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ഡോ.നിഷാദ്, ജെ.എസ്.എസ് ഓഫീസർ ശ്വേത, വനിത സംരംഭക ഫായിസ ജുനൈദ എന്നിവർ സംസാരിച്ചു.