
പടിഞ്ഞാറങ്ങാടി: പാർലമെന്റിൽ പ്രതിഷേധിച്ചത്തിന്റെ പേരിൽ 141 പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിലും ബി.ജെ.പി സർക്കാർ ജനാതിപത്യത്തെ കശാപ്പു ചെയുന്നു എന്ന് പറഞ്ഞുകൊണ്ടും എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൃത്താല മണ്ഡലം കമ്മിറ്റി പടിഞ്ഞാറങ്ങാടി സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.
തൃത്താല മണ്ഡലം പ്രസിഡന്റ് താഹിർ കൂനംമൂച്ചി, ട്രഷറർ അസ്ലം, അബൂബക്കർ പത്തിൽ, അൻവർ, മൊയ്തു മണിയാറത്ത്, സുലൈമാൻ കൊള്ളനൂർ എന്നിവർ നേതൃത്തം നൽകി.