പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റ നേതൃത്വത്തിൽ ജോലി അന്വേഷിക്കുന്നവർക്കായി ജോബ് കൺസൾട്ടൻസി ആരംഭിക്കുന്നു. എസ്.എൻ കൺസൾട്ടൻസി എന്ന പേരിലാണ് സംരംഭം തുടങ്ങുന്നത്. ലോഗോ പ്രകാശനം യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് നിർവഹിച്ചു.
ജോബ് കൺസൾട്ടൻസിയുടെ ഭാഗമായി 23ന് രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ യൂണിയൻ ഓഫീസിൽ സൗജന്യ ജോബ് രജിസ്‌ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.