shutter-chittur
കുന്നങ്കാട്ടുപ്പതി കനാൽ കുറിപ്പള്ളം മുപ്പിരുവ് ഷട്ടറിന്റെയും തകർന്ന കനാൽ ബണ്ടിന്റെയും നവീകരണം ആരംഭിച്ചപ്പോൾ.

ചിറ്റൂർ: കുന്നങ്കാട്ടുപതി കനാലിന് കീഴിലുള്ള കുറ്റിപ്പള്ളം കനാലിന്റെ തകർന്ന ബണ്ടിന്റെയും പ്രവർത്തന രഹിതമായി കിടക്കുന്ന ഷട്ടറുകളുടെയും പുനർനിർമ്മാണം ആരംഭിച്ചു.

കുറ്റിപ്പള്ളത്ത് നിന്ന് പാറക്കാൽ, വട്ടക്കാട്, ഉപ്പുമൺപടി, എരിശേരി, അരണ്ടപ്പള്ളം ഭാഗത്ത് ജല വിതരണം നടത്തുന്ന കനാൽ ബണ്ട് തകർന്നത് കാരണം ഭൂരിപക്ഷം കർഷകരും ഒന്നാം വിള ഇറക്കിയിരുന്നില്ല. രണ്ടാംവിളയ്ക്കും വെള്ളം ലഭ്യമാകില്ലെന്നതിൽ ഭൂരിപക്ഷം കർഷകരും ഭൂമി തരിശിടുകയായിരുന്നു. കുറ്റിപ്പള്ളം മുപ്പിരിവിലെ ഷട്ടർ അടക്കാനും തുറക്കാനും കഴിയാത്തത് കാരണം കവുണ്ടൻകളം,​ മാനാംകുറ്റി, തൻഡ്രാക്ക്, താമരച്ചിറ പ്രദേശത്തും വെള്ളം എത്താത്ത അവസ്ഥയുണ്ടായി.

മറ്റൊരു ഉപകനാലായ കുട്ടുകൊളുമ്പ് കനാലിലും ജല ലഭ്യമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഈ പ്രശ്നം 'കേരളകൗമുദി" നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. നവീകരണത്തിയിലൂടെ നിലവിലെ പ്രതിസന്ധിക്ക് ശ്വാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.