
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധ വിദ്യാലയത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ട് കുട്ടികൾ ക്രിസ്മസ് സമ്മാനങ്ങൾ പരസ്പരം കൈമാറി. കലാപരിപാടികളും നടന്നു. കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ, കരിമ്പുഴ ഹൈസ്‌കൂൾ അദ്ധ്യാപകൻ എം.പി.ധനേഷ്, ജോഷി ജോസഫ് മേലേടം, എം.എസ്.ലളിത, പ്രധാനാദ്ധ്യാപിക നോബിൾ മേരി, വി.ബി.കിരൺകുമാർ തുടങ്ങിയവർ സംസാരിച്ചു.