
കുത്തനൂർ: കുത്തനൂർ ഗ്രാമപഞ്ചായത്ത് ഹരിതമിത്രം സ്മാർട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആൻഡ് ക്യൂ ആർ കോഡ് പതിപ്പിക്കലും വിവര ശേഖരണത്തിന്റെയും പഞ്ചായത്ത്തല ഉദ്ഘാടനം കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ നിർവഹിച്ചു. ആർ.മാധവൻ, ഉഷാധനാദത്തൻ, പി.പ്രസാദ്കുമാർ, എം.ചെന്താമര, സത്യഭാമകുട്ടൻ, ലതികസുനിൽ, ശശികല പ്രകാശൻ, ലതികസുനിൽ, ഗിരിജശിവദാസൻ എന്നീ മെമ്പർമാരും അസിസ്റ്റന്റ് സെക്രട്ടറി പി.ആർ ബിന്ദു എന്നിവരും സംസാരിച്ചു. കൂ ആർ കോഡ് എല്ലാവീടുകളിലും സ്ഥാപനങ്ങളിലും പതിച്ചതിനു ശേഷമുള്ള വിവര ശേഖരണത്തെക്കുറിച്ച് കെൽട്രോൺ പ്രതിനിധി ശ്രവൺരാജ് ക്ലാസെടുത്തു.