
പാലക്കാട്: പുതുനഗരം എസ്.എസ് സ്‌കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷിച്ചു. റിട്ട: ആർമി ക്യാപ്റ്റൻ കെ.വി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ സുനിത ശിവദാസ്, പ്രിൻസിപ്പൽ ശിവദാസൻ, മാനേജർ സൃജില, ട്യൂട്ടർ ധനലക്ഷ്മി എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്നു സംസാരിച്ചു.