
പാലക്കാട്: ഇസാഫ് കോഓപ്പറേറ്റീവ് നടത്തിയ സംഘം സംഗമം പരിപാടി നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ ഉദ്ഘാടനം ചെയ്തു. ഇസാഫ് കോഓപ്പറേറ്റീവ് സി.ഇ.ഒ കെ.വി.ക്രിസ്തുദാസ് അദ്ധ്യക്ഷനായി. സംഘം അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും സ്‌നേഹവീട് പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും നടത്തി. ഇസാഫ് കോഓപ്പറേറ്റീവ് സി.ഒ.ഒ രാജേഷ് ശ്രീധരൻ പിള്ള, പഞ്ചായത്തംഗങ്ങളായ മിഥുൻലാൽ, ബിബിൻ, ഇസാഫ് ബാങ്ക് ക്ലസ്റ്റർ ഹെഡ് ടി.ഒ.ജോമി, ഇസാഫ് കോഓപ്പറേറ്റീവ് നോർത്ത് കേരള ടെറിട്ടറി ഹെഡ് ബിജു കെ.എബ്രഹാം, ക്ലസ്റ്റർ ഹെഡ് എസ്.ലക്ഷ്മി സംസാരിച്ചു.