
പാലക്കാട്: വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട് നഗരസഭയിൽ പര്യടനം ആരംഭിച്ചു. വടക്കന്തറയിൽ നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ പി.ശിവകുമാർ, ടി.ബേബി, കേന്ദ്ര വാർത്താ വിഭാഗം നോഡൽ ഓഫീസർ അംജിത് ഷേർ എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികൾ പരിചയപ്പെടുത്തി. പി.എം.ഉജ്ജ്വല യോജന, ആധാർ സേവന ക്യാമ്പുകൾ സംഘടിപ്പിച്ചു. മോദി ഭരണത്തിന് കീഴിൽ പത്ത് വർഷത്തിനിടെ കേരളത്തിനുണ്ടായ നേട്ടങ്ങൾ ഐ.ഇ.സി വാനിൽ ഒരുക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രിയുടെ ലഘു സന്ദേശം അടങ്ങുന്ന വീഡിയോ, ജന സുരക്ഷാ ക്ഷേമ വികസന പദ്ധതികളുടെ വിശദീകരണം എന്നിവ നടന്നു.