
പാലക്കാട്: ഗുസ്തി താരം സാക്ഷി മാലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബ്രിജ്ഭൂഷൺ എം.പിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത പ്രധാനമന്ത്രിക്കും കേന്ദ്രകായിക മന്ത്രിക്കും യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി പാലക്കാട് പോസ്റ്റ് ഓഫീസിൽനിന്നും 'ഷൂ' തപാലിൽ പാർസലായി അയച്ചുകൊടുത്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്.വിബിൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സതീഷ് തിരുവാലത്തൂർ, എം.പ്രശോഭ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സജീവ് പൂവക്കോട്, മണ്ഡലം പ്രസിഡന്റുമാരായ നവാസ് മാങ്കാവ്, എ.ബിനാഷീർ, ഇജാസ് ബാവ, എസ്.ഷൗക്കത്ത്, കെ.ലക്ഷ്മണൻ, എം.ഷമീർ, എം.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.