pallakd

പാലക്കാട്: പ്രിൻസ് ഗ്രൂപ്പ് സംരംഭമായ അക്ഷയ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം പാലക്കാട് ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസ് ഗ്രൂപ്പ് ചെയർമാൻ ടി.കെ അബ്ദുൽ കരീം, ടി.കെ അമീർ അലി പ്രിൻസ് ഗ്രൂപ്പ് ഡയറക്ടർമാരായ അഹമ്മദ് ഫൈസൽ ഷാ, അനീഷ് ഷാ , അഷ്രഫ് അലി എം.എ,നിസാർ കെ.എം, ഷാനവാസ് എം.എ എന്നിവർ പങ്കെടുത്തു.

ഏറ്റവും മികച്ച വെഡ്ഡിംഗ് ആഭരണങ്ങളുടെയും ലൈറ്റ് വെയ്റ്റ് കളക്ഷനുകളുടെയും വലിയ ശേഖരമാണ് അക്ഷയ ഗോൾഡ് ആന്റ് ഡയമണ്ട്സ് പുതിയ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്. അതുല്യമായ ഡയമണ്ട് ആഭരണങ്ങളുടെ അതിമനോഹരമായ ശേഖരവും ഇവിടെയുണ്ട്. പെർഫെക്ട് ക്വാളിറ്റിയും പെർഫക്ട് കട്ടുമുള്ള ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങളെ പരിചയപ്പെടുത്തി ഡേയ്സ് ഓഫ് ഡയമണ്ട്സും ഷോറൂമിൽ നടക്കുന്നുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് മേക്കിംഗ് ചാർജിൽ 50% കിഴിവ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായി എക്സ്‌ക്ലുസീവ് ജ്വല്ലറിയും ഉണ്ട്. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണ് പുതിയ സ്റ്റോറുകൊണ്ട് അക്ഷയ ഗോൾഡ് ആന്റ് ഡയമണ്ട്സ് ലക്ഷ്യമിടുന്നത്.