
പാലക്കാട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) ജില്ലാ കാര്യാലയത്തിൽ നിന്ന് 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് മതന്യൂനപക്ഷ വിഭാഗം വ്യക്തികൾക്കും കുടുംബശ്രീ സി.ഡി.എസുകൾ മുഖേന നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയിലേക്ക് കുടുംബശ്രീ സി.ഡി.എസുകൾക്കും അപേക്ഷിക്കാം.പ്രായപരിധി 18നും 55 നും മധ്യേ. കൂടുതൽ വിവരങ്ങൾക്ക് ജനുവരി 10 നകം പാലക്കാട് നഗരത്തിൽ വെസ്റ്റ് ഫോർട്ട് റോഡിൽ യാക്കര റെയിൽവേ ഗേറ്റിന് സമീപം കെ.ടി.വി ടവേഴ്സിലുള്ള കെ.എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0491 2505367.