nda-christmas

കൊല്ലങ്കോട്: എൻ.ഡി.എ ക്രിസ്മസ് സ്‌നേഹ സന്ദേശ യാത്ര നടത്തി. കൊല്ലങ്കോട് സെന്റ് ജോസഫ് ചർച്ചിൽ ഫാദർ തോമസ്‌നെയും സഭാ ഭാരവാഹികളെയും കണ്ട് പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസ കാർഡ് നൽകുകയും ചർച്ച നടത്തുകയും ചെയ്തു. ആശംസ കാർഡ് ഫാദർ തോമസിന് കൈമാറി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.കെ.ഓമന കുട്ടൻ, ബി.ജെ.പി ജില്ല സെക്രട്ടറി എം.സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ആർ.പ്രശാന്ത്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എസ്. ദിവാകരൻ, എൻ.ഡി.എ നേതാക്കളായ എൻ.ബാബു,​ ടി.എൻ.രമേശ്, ടി.സി കണ്ണൻ, വി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സഭയുടെ ഭാഗത്തു നിന്നും സിസ്റ്റർ താരാ, ട്രസ്റ്റി ബാബു ക്ലിന്റെൻ, ഗ്രയിസിയ ടോം, ലിറ്റി, ഷിബിൻ ജോസഫ് എന്നിവരും പങ്കെടുത്തു.