nda

എലപ്പുള്ളി: ശ്രീ നാരായണ പബ്ലിക്ക് സ്‌കൂളിന്റെ മുപ്പത്തിരണ്ടാം വാർഷിക ദിനം പാലക്കാട് ജില്ലാ അസിസ്റ്റന്റെ കളക്ടർ ഒ.വി.ആൽഫ്രഡ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ മത്സര പരീക്ഷകൾ മത്സര ബുദ്ധിയോടെ സമീപിക്കുകയാണ് വേണ്ടതെന്നും അതിനു ചിട്ടയായ പഠനം ശീലമാക്കണമെന്നും പാഠ്യേതര വായന അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ, വൈസ് പ്രസിഡന്റെ വി.ഭവദാസ്, ട്രഷറർ എ.കെ.വാസുദേവൻ, അക്കദഡമിക്ക് ഡയറക്ടർ ഡോ.എൻ.ശുദ്ധോധനൻ, പി.ടി.എ ഭാരവാഹി ആർ.നാരായണൻ, പ്രിൻസിപ്പൽ എസ്.കൃഷ്ണ പ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.സീത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.