birth-day
പ്രമുഖ ജ്യോതിഷ പണ്ഡിതൻ ഡോ.കെ.വി.സുഭാഷ് തന്ത്രി ഗുരുനാഥന്റെ 55-ാം ജന്മദിനാഘോഷ പരിപാടിയിൽ നിന്ന്.

പാലക്കാട്: പ്രമുഖ ജ്യോതിഷ പണ്ഡിതൻ ഡോ.കെ.വി.സുഭാഷ് തന്ത്രിയുടെ 55-ാം ജന്മദിനാഘോഷം സനാതന ധർമ്മ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നിരവധി പേർക്ക് സാന്ത്വന സഹായ വിതരണം, വിദ്യാഭ്യാസ അവാർഡ് ദാനം, വൃക്ഷതൈ വിതരണം, ആദരവ്, പിറന്നാൾ സദ്യ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നടൻ ഹരിശ്രീ അശോകൻ മുഖ്യാതിഥിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു ഭക്തന് വീട് നിർമ്മിക്കാൻ നാലുലക്ഷം കൈമാറി. എല്ലാ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് എന്ന നിലയിൽ 14 ഭവനങ്ങളുടെ അറ്റകുറ്റപ്പണിക്കായി 50,000 രൂപ വീതം ധനസഹായം കൈമാറി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതജയം നേടിയവരെ ആദരിച്ചു. സനാതന ധർമ സംഘത്തിലെ മികച്ച പ്രവർത്തകരെ പേരമംഗലത്തപ്പന്റെ ഗോൾഡ് കൊയിൻ കൈമാറി ആദരിച്ചു. 5000 വൃക്ഷതൈകളാണ് കൈമാറിയത്. പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു. പ്രത്യേക പൂജകളും നടന്നു.

സനാതന ധർമ്മ സംഘം (എസ്.ഡി.എസ്) സംസ്ഥാന പ്രസിഡന്റ് കെ.ആർ.ഗിരിജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, വൈസ് പ്രസിഡന്റ് രാജൻ കടയ്‌ക്കോട്ട്, വാർഡംഗം അന്നക്കുട്ടി മാത്യൂസ്, സുഭാഷ് തന്ത്രിയുടെ പത്നി ദീപ സുഭാഷ്, എസ്.ഡി.എസ് സംസ്ഥാന ട്രഷറർ ബിനോജ് കോട്ടക്കുടി, സംസ്ഥാന കോ ഓർഡിനേറ്റർമാരായ ജനാർദനൻ കണ്ണേങ്ങലത്ത്, ഡോ.വിഷ്ണു പ്രസാദ് സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു അനിരുദ്ധൻ, പ്രീത പ്രേമാനന്ദ്, സുമി പ്രസാദ്, രഗീഷ്, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. വിദേശകൾ അടക്കം ആയിരക്കണക്കിന് ജനങ്ങൾ പിറന്നാൾ ആശംസ നേരാനെത്തിയിരുന്നു.