sony

മംഗലംഡാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മംഗലംഡാം കരിങ്കയം നന്നങ്ങാടി സോണി (29) ആണ് പിടിയിലായത്. അമ്മയുടെ ചേച്ചിയോടൊപ്പം താമസിച്ചു വന്നിരുന്ന പെൺകുട്ടിയെ അവർ ജോലിക്ക് പോയ സമയത്ത് ഈ മാസം 10ന് ഉച്ചക്ക് 12 ന് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടേയും വല്യമ്മയുടേയും പരാതിപ്രകാരം യുവാവിനെ മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.