
കൊല്ലങ്കോട്: മുതലമട ഗവ. ഹൈസ്‌കൂൾ 1991 -92 എസ്.എസ്.എൽ.സി ബാച്ചിന്റെ സൗഹൃദ സംഗമം നെന്മേനി ആശ്രയം കോളേജിൽ നടന്നു. വി.രാജേഷ് അദ്ധ്യക്ഷനായി. കെ.അരവിന്ദാക്ഷൻ സ്വാഗതവും എസ്.അനിൽകുമാർ, ആർ.മുരളി, കവിത സജീവ്, ബദർന്നീസ, ഗഫൂർ, മുജീബ്, രാജേഷ്, പുഷ്പലത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച അദ്ധ്യാപകരായ പി.ബി.വിശ്വനാഥൻ കുട്ടി, കെ.നാരയണൻകുട്ടി, ഡി.ചന്ദ്രൻ, വി.അലി മുഹമ്മദ്, എൻ.പക്കീർ മുഹമ്മദ്, കെ.ചാമി, പവിത്രൻ, രമണി എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു.