പാലക്കാട്: എസ്.എൻ.ഡി.പി യോഗം അത്താണിപ്പറമ്പ് ശാഖാ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി പ്രകാശിനി സുകുമാരൻ, യൂണിയൻ ഭാരവാഹികളായ സുരേഷ് കളത്തിൽ, കെ.വി.രാമകൃഷ്ണൻ, കെ.എം.പ്രദീപ്, മുരളീധരൻ, പ്രശാന്ത് ചാത്തൻകണ്ടം, സുശീല ഉണ്ണികൃഷ്ണൻ, ശശിജ ശശികുമാർ, കവിത ഹരിദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റിഷ ഷാജി (പ്രസി), പ്രകാശിനി സുകുമാരൻ (സെക്ര), കവിത ഹരിദാസ് (വൈ.പ്രസി).