inc-kuzhalmandham

കുഴൽമന്ദം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപകദിനം കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് ചർക്കാങ്കിതമായ ത്രിവർണ്ണ പതാക ഉയർത്തി

ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റുമായ പാതകൽ രവീന്ദ്രൻ എന്ന കിട്ടുവിനെ ആദരിച്ചു. മണ്ഡലം തലത്തിൽ നടന്ന സമ്മേളനം കെ.പി.സി.സി അംഗം സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബോസ് അദ്ധ്യക്ഷനായി. പ്രതീഷ് മാധവൻ, എ.സുരേന്ദ്രൻ, സി.വി.രാജൻ, കെ.എസ്.ജീജോ, വി.കെ.സുനിൽകുമാർ, സി.ശിവദാസൻ, ടി.ചന്ദ്രൻ, സി.സനിൽകുമാർ, എം.രാജൻ എന്നിവർ സംസാരിച്ചു.