vimojana-sadhas

പാലക്കാട്: അധികാരത്തിന്റെ ധാർഷ്ട്യം മൂലം കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ പിണറായി വിജയൻ തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും നവ കേരളയാത്രയുടെ പേര് പറഞ്ഞ് യൂത്ത് കോൺഗ്രസ് കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിച്ചത് സംസ്ഥാനത്ത് രണ്ടാം വിമോചന സമരം ആലോചിക്കേണ്ട സമയമായെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ പറഞ്ഞു.

ഫാസിസ്റ്റ് വിമോചന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അദ്ധ്യക്ഷനായി. പി.എച്ച്.മുസ്തഫ, പുത്തൂർ രാമകൃഷ്ണൻ, സി,കിതർ മുഹമ്മദ്, അഡ്വ.എ.രമേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രമേശ്, എസ്.എം.താഹ, അനിൽ ബാലൻ, കോൺഗ്രസ് നേതാക്കന്മാരായ വി.മോഹനൻ, കെ. ഭവദാസ്, കുപ്പേലൻ, ഡി.സജിത്ത്കുമാർ, സുഭാഷ് യാക്കര, സത്താർ കൽമണ്ഡപം, സി.നിഖിൽ തുടങ്ങിയവർ സംസാരിച്ചു.