പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു. മണ്ണാർക്കാട് വനം വികസന ഏജൻസിക്ക് കീഴിലാണ് ഷോപ്പ് തുറന്നത്. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾ ഉൾവനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളും കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും മല്ലീശ്വര വന്ദൻ വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേൻ, ചെറുതേൻ, വിവിധ എഫ്.ഡി.എകളിൽ നിന്ന് ശേഖരിച്ച വന ഉൽപ്പന്നങ്ങൾ, മറയൂർ ചന്ദന തൈലം തുടങ്ങിയവ ലഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തനം.