sneharamam
സ്‌നേഹാരാമത്തിന് കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ സ്ഥലം വൃത്തിയാക്കുന്നു.

പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ, കരുവപ്പാറ വാർഡുകളിൽ സ്‌നേഹാരാമങ്ങൾ ഒരുങ്ങുന്നു.

സെന്റ് പോൾസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിഞ്ഞ് കാടുപിടിച്ച ഈ സ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടവും ഇരിപ്പിടവും സജ്ജീകരിക്കും. പൂച്ചെടികളും തണൽ മരതൈകളും നട്ടുപിടിപ്പിക്കും.

സ്‌നേഹാരാമങ്ങളുടെ തുടർ പ്രവർത്തനവും പരിപാലനവും പഞ്ചായത്ത് ഏറ്റെടുക്കും. പ്രവർത്തനങ്ങൾ പൂർത്തിയാക്കി 31ന് സ്നേഹാരാമം പഞ്ചായത്തിന് കൈമാറും. എൻ.എസ്.എസ് കോഓർഡിനേറ്റർ സുസൈ രാജ്, ഐ.ആർ.ടി.സി കോഓർഡിനേറ്റർ നിഷ, എൻ.എസ്.എസ് വിദ്യാർത്ഥികൾ പങ്കെടുത്തു.