
പാലക്കാട്: ജില്ലയിൽ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവൻ അപേക്ഷകളും തീർപ്പായതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിലാണ്ഇക്കാര്യം അറിയിച്ചത്. ബുദ്ധമത വിശ്വാസികൾക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേരള മഹാബോധി മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.ഹരിദാസ് ബോധ് പരാതി നൽകിയിരുന്നു. പന്ത്രണ്ട് പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. ഒൻപതെണ്ണം തീർപ്പാക്കി.