പാലക്കാട്: മൂവാറ്റുപുഴ വാഴക്കുളം കല്ലൂർക്കാട് കലൂർ പേരമംഗലത്ത് തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിൽ ധനുമാസത്തിലെ തിരുവാതിര സമുചിതമായി ആഘോഷിച്ചു. ശിവപ്രധാനമാണെങ്കിലും ആദിപരാശക്തിയായ പാർവതീ ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്താണ് തിരുവാതിര ആഘോഷവും വ്രതവും. കേരളത്തിനകത്തും പുറത്തും നിന്നുള്ള അനേകം ഭക്തരുടെ നിറസാന്നിദ്ധ്യത്തിലാണ് തിരുപേരമംഗലത്ത് വിശേഷാൽ പൂജകളും ചടങ്ങുകളും നടന്നത്. 27 ദേവതകൾ നിറഞ്ഞ അത്ഭുത ദേവലോകമായ പ്രണവ മലയിൽ കെ.വി.സുഭാഷ് തന്ത്രിയുടെ കാർമികത്വത്തിൽ പൂജാവിധികൾ പഠിപ്പിച്ച സ്ത്രീകൾ തിരുവാതിര ദിവസത്തെ പ്രത്യേക പൂജകൾ നടത്തിയതും ഏറെ സവിശേഷമായി.