akta-convention

ചിറ്റൂർ: ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ നല്ലേപ്പിള്ളി യൂണിറ്റ് സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റിയംഗം ടി. വെള്ളപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.സരിതദേവി, കെ.സുനിൽകുമാർ, വി.സുമതി, ജി.ഓമന, എസ്.സുജിത, എൽ. തങ്കം, വി.ബേബി എന്നിവർ സംസാരിച്ചു.