
ചിറ്റൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപക ദിനം നല്ലേപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.എ.ഉണ്ണികൃഷണൻ പതാക ഉയർത്തി. നല്ലേപ്പിള്ളി മണ്ഡലം പ്രസിഡന്റ് ടി.കാസിം അദ്ധ്യക്ഷനായി. കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.രഘുനാഥ്, ജില്ലാ ദളിത് കോൺഗ്രസ് പ്രസിഡന്റ് നാരായണസ്വാമി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ എന്നിവർ നേതൃത്വം നൽകി. കോ-ഓറേറ്റീവ് സംഘം ഡയറക്ടർ സി. ചാത്തുണ്ണി, ഗംഗാധരൻ, മനു, രാമകൃഷ്ണൻ, സുകുമാരൻ, കെ. സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.