kmcc-palakkad
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന ആറാമത് സ്‌നേഹ വീടിനായി അരലക്ഷം രൂപയുടെ ചെക്ക് കുവൈത്ത് കെ.എം.സി.സി ജില്ലാ ജന.സെക്രട്ടറി ബഷീർ തെങ്കര ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന് കൈമാറുന്നു.

മണ്ണാർക്കാട്: മുനിസിപ്പാലിറ്റിയിലെ നിർദ്ധന കുടുംബങ്ങൾക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന ആറാമത് സ്‌നേഹ വീടിന് കുവൈത്ത് കെ.എം.സി.സി ജില്ലാ കമ്മിറ്റി അരലക്ഷം രൂപ കൈമാറി.

കുവൈത്ത് കെ.എം.സി.സി ജില്ലാ ജന.സെക്രട്ടറി ബഷീർ തെങ്കര ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന് ചെക്ക് കൈമാറി. ഹുസൈൻ കോളശേരി, മുജീബ് പെരിമ്പിടി, കൗൺസിലർമാരായ ഇ.ഷഫീഖ് റഹ്മാൻ, മുജീബ് ചോലോത്ത്, ജാബിർ മുണ്ടേക്കരാട്, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.നൗഫൽ കളത്തിൽ, സക്കീർ മുല്ലക്കൽ സംസാരിച്ചു.