
കടമ്പഴിപ്പുറം: പഞ്ചായത്തിലെ ക്ടായോട്ട്കാവ് - പ്ലാക്കുണ്ട് കോളനി റോഡിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിർവഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോൺക്രീറ്റ് നിർവഹിച്ചത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് റോഡ് ഉപകാരപ്രദമാണ്. പ്രദേശവാസികളുടെ ഏറെ വർഷമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമായത്. കടമ്പഴിപ്പുറം ചെരട്ടിമല പ്രധാന പാതയുമായി ബന്ധിക്കുന്നതാണ് ക്ടായോട്ട്കാവ് - പ്ലാക്കുണ്ട് കോളനി റോഡ്.