
പാലക്കാട്: ജില്ലാ പഞ്ചായത്തംഗമായി വാണിയംകുളം ഡിവിഷൻ പ്രതിനിധി സി.അബ്ദുൾ ഖാദർ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് കെ.ബിനുമോൾ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ എം.എൽ.എ എം.ഹംസ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനിത പോൾസൺ, ശാലിനി കറുപ്പേഷ്, സെക്രട്ടറി എം.രാമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. മുൻ അംഗം പി.കെ.സുധാകരന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.അബ്ദുൾ ഖാദർ വിജയിച്ചത്.