
പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ അകത്തേത്തറ പഞ്ചായത്തിൽ സ്‌നേഹാരാമം ഒരുങ്ങുന്നു. എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മലമ്പുഴ ഗവ. വനിത ഐ.ടി.ഐ വിദ്യാർത്ഥിനികളാണ് ആരാമം നിർമ്മിക്കുന്നത്. ശാസ്താ നഗറിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്ന പാതയോരം മനോഹരമായ പൂന്തോട്ടമാക്കുകയാണ് ചെയ്യുന്നത്. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഞ്ജു മുരളി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം സുരേഷ്, ലിജോ പനങ്ങാടൻ, എസ്.സജീഷ്, പി.ജെ.സലീന, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.സഹദേവൻ, വി.സുമേഷ് തുടങ്ങിയവർ സംസാരിച്ചു.