പട്ടാമ്പി: ചാലിശേരി ജി.എച്ച്.എസ്.എസിൽ നടക്കുന്ന ചാത്തന്നൂർ ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സമന്വയം സപ്തദിന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി.രജീഷ് കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എസ്.എസ്.ഷീന, അദ്ധ്യാപകരായ വി.രേണുക, കെ.എസ്.ശ്രീദേവി സംസാരിച്ചു.
ചാത്തനൂർ എൽ.പി.എസിലെ നാലാംതരം വിദ്യാർത്ഥി അർജുൻ അരുൺകുമാർ ക്യാമ്പിലെ 50ഓളം വിദ്യാർത്ഥികൾക്ക് കയർചവിട്ടി നിർമ്മാണം പഠിപ്പിച്ചു നൽകി.
ദുരന്ത നിവാരണം, സൈബർ ചതിക്കുഴികൾ, സ്‌നേഹ സന്ദർശനം, ലഹരി ബോധവത്കരണം, ക്യാമ്പ് ശുചീകരണം എന്നിവയും നടക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹ്റ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.മണികണ്ഠൻ അദ്ധ്യക്ഷനാകും.