
പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹൈസ്‌ക്കൂളിലെ 1995-96 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്‌കൂളിലെ കിഡ്സ് പാർക്ക്‌ലേക്ക് ആവശ്യമായ ഊഞ്ഞാൽ നിർമ്മിച്ച് നൽകി. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ കരീം, പ്രധാനദ്ധ്യാപിക രാധാമണി ടീച്ചർ എന്നിവർ സംസാരിച്ചു. ബാച്ചിലെ പൂർവ്വ വിദ്യാർഥികളും സംസാരിച്ചു.