c-rajesh

പാലക്കാട്: ആധാരം എഴുത്ത് അസോസിയേഷന്റെ (എ.കെ.ഡി.ഡബ്ല്യൂ ആൻഡ് എസ്.എ) പാലക്കാട് യൂണിറ്റ് സമ്മേളനം കോട്ടമൈതാനത്തിന് സമീപം എൻ.എസ്.എസ് ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സഫ്ദർ ഷെറീഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ബാബു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ മക്കളിൽ പ്ലസ് ടുവിന് ഉന്നതവിജയം കൈവരിച്ചവർക്കും കലോത്സവങ്ങളിൽ സമ്മാനം നേടിയവരെയും അനുമോദിച്ചു. രാമചന്ദ്രൻ, സനൽകുമാർ, സവിത പട്ടാമ്പി, ഷെയ്ക്ക് മൊയ്തീൻ, അനന്തരജൻ, ഗോപിനാഥൻ, ചാരുദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.രാജേഷ് (പ്രസിഡന്റ്), ഹരിപ്രിയ (സെക്രട്ടറി), പി.പത്മജ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.