suresh-guptan
ശ്രീകൃഷ്ണപുരം അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.സുരേഷ് കെ.ഗുപ്തനെ ആദരിക്കുന്നു.

ശ്രീകൃഷ്ണപുരം: അമ്മ ചാരിറ്റബിൾ സൊസൈറ്റി കാരുണ്യ ഹസ്തം സംഗമത്തിൽ മണിപ്പൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ സീനിയർ പ്രൊഫസറായി നിയമിക്കപ്പെട്ട ഡോ.സുരേഷ് കെ.ഗുപ്തനെ ആദരിച്ചു. പഞ്ചായത്ത് മെമ്പേഴ്സ് അസോ. മുൻ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കരീം പന്നിത്തടം ഉപഹാരം നൽകി. കൊച്ചിൻ ദേവസ്വം ബോർഡംഗം പ്രേംരാജ് ചൂണ്ടലത്ത്, പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, സൊസൈറ്റി പ്രസിഡന്റ് കുമാരിഅമ്മ, മോഹൻദാസ് ഇടിയത്ത്, പങ്കജം കൃഷ്ണൻകുട്ടി, ഓമന വർഗീസ് പങ്കെടുത്തു.