
മണ്ണാർക്കാട്: ഇർഷാദ് ഹൈസ്‌കൂൾ ചങ്ങലീരിയിൽ ഇഹ്സാൻ 2023 (ഇർശാദ് ഹൈസ്‌കൂൾ അലുംനി നെറ്റ്‌വർക്ക്) എന്ന തലക്കെട്ടിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ അബൂബിൻ മുഹമ്മദ് അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഹമ്മദ് സഈദ്, മാനേജർ അബ്ദുൽ ജബ്ബാർ, സെക്രട്ടറി സുബൈർ പടുവിൽ, അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. അലുംനി അസോസിയേഷൻ കൺവീനറായി ഫാരിസ് മുഹമ്മദിനെ തിരഞ്ഞെടുത്തു. വിവിധ ബാച്ചുകളിൽ നിന്നായി നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. അദ്ധ്യാപകരായ രേണുക, സജിമി, രജിത, നബീൽ അസ്ഹരി തുടങ്ങിയവർ നേതൃത്വം നൽകി.