
പാലക്കാട്: പ്രൈവറ്റ് പാരമെഡിക്കൽ യൂണിയന്റെ (പി.പി.എം.യു) ഇരുപത്തിരണ്ടാമത് ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് എസ്.എസ് സ്‌കൂൾ ഓഫ് നഴ്സിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ പി.പി.എം.യു എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ ഡോക്ടർ രാധാകൃഷ്ണൻ എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി.ഈശ്വരൻ, സംസ്ഥാന ട്രഷറർ ആർ. ശിവദാസൻ, ജഗദീശൻ, ബാലകൃഷ്ണൻ, ദിലീഫഖാൻ, ഭാരതി എന്നിവർ സംസാരിച്ചു.