
ആനക്കര: വളളുവനാട്ടിലെ പ്രസിദ്ധമായ മലമൽക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലിക്ക് നാൾ കുറിച്ചു. ജനുവരി 13 നാണ് പ്രസിദ്ധമായ താലപ്പൊലി ആഘോഷം നടക്കുന്നത്. തോണികളത്തിൽ കുടുംബക്കാർ കോമരം, ചെണ്ടവാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രനടയിലെത്തിയാണ് ദിവസം ചോദിക്കുന്ന ചടങ്ങ് നടക്കുന്നത്. ക്ഷേത്രം മാനേജർ മാനവേദൻ ബാബുവിന്റെ സാന്നിധ്യത്തിലാണ് ഉത്സവത്തിന്റെ ദിവസം കുറിക്കൽ ചടങ്ങ് നടന്നത്. പിന്നീട് തോണികളത്തിൽ കുടുംബക്കാർ മൂക്കാൻ ചാത്തൻ കെട്ടി ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ വീടുകൾ കയറി ഇറങ്ങിയാണ് തട്ടത്തിൽ ഉത്സവം അറിയിക്കുന്നത്.